Friday 21 August 2015

Basheer, The Man - Pathummayude Aadu

ബഷീര്‍ ദ മാന്‍ - പാത്തുമ്മായുടെ ആട്‌

എഴുത്തിന്റെ സുല്‍ത്താന്‍ അല്ലെങ്കില്‍ ബെയ്പൂര്‍ സുല്‍ത്താന്‍ എന്നാണ് ബഷീര്‍ പൊതുവേ അറിയപ്പെടുന്നത്‌. സുല്‍ത്താന്‍ എന്ന് അറിയപേറ്ടിരുന്നെങ്കിലും സാധാരണ ജീവിതത്തിനുടമായായിരുന്നു അദ്ധെഹം. എന്തുകൊണ്ടും സമാനതകളില്ലാത്ത ജീവിതമായിരുന്നു വൈക്കം മുഹമ്മെദ് ബഷീറിന്റേതു. പത്തുമ്മായുടെ ആട്‌ എന്ന ബഷീര്‍ ക്ലാസ്സിക് ആദ്യമായി വായിക്കുന്നത്‌ സ്കൂളില്‍ പഠിക്കുമ്പൊഴാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതു വായിച്ചപ്പോള്‍ ഒരു തമാശ കഥ വായിക്കുന്ന പോലെ തോന്നി. എന്തു കൊണ്ട്‌ വായനക്കാര്‍ ഈ കൃതിയെ ഒരു ക്ലാസ്സിക്ക് ആയി വാഴ്തതുന്നു എന്ന ചോദ്യത്തിനു ഇപ്പോഴാണ് ഉത്തരം കിട്ടുന്നത്. ആ കഥക്കുള്ളില്‍ നമ്മള്‍ കാണുന്ന നര്‍മ്മം വായനക്കാരന്ടേതു മാത്രമാണ്‌. ആ കഥക്കുള്ളില്‍ വിവരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ ഒരിക്കലും യഥാര്‍ഥ ജീവിതത്തില്‍ നര്‍മ്മത്ിനു വഴി തുരക്കുന്നവയല്ല.
              പാത്തുമ്മായുടെ ആട്‌ വായിക്കുന്ന ഏതൊരു വ്യക്തിക്കും അതിലെ നര്‍മ്മം ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ കഴിയും. പക്ഷേ അപ്പോഴും വായനക്കാരന്‍ അറിയുന്നില്ല, ഒരു കുടുംബത്തിലെ കൊടിയ ദാരിദ്ര്യമാണ്‌ തങ്ങല്ലു വായിച്ചുകൊണ്ടിരിക്കുന്നതെന്ന്. അത്രമേല്‍ വൈദഗ്ദ്യത്തോടു കൂടിയാണ് ബഷീര്‍ നമ്മെ കഥയിലൂടെ നയിക്കുന്നത്.
                                        പാത്തുമ്മായുടെ ആട് എന്ന കഥയില്‍ ബഷീറിന്റെ വീടെന്നു പറയപ്പെടുന്ന ചുറ്റുപാടില്‍ വന്നെത്തിയാല്‍ ആരുടെ ഹൃദയവും ഒന്നു തെങ്ങും.   ബഷീര്‍ അടക്കമുള്ള 18 കാടുംബങ്ഗാങ്ങളാണ് ഒരു കൂരയുടെ കീഴില്‍ അന്തിയൂറങ്ങുന്നത്‌. കേവലം ഒരു ആടിന്റെ പ്രസവത്തിനു ശേഷം അതിന്റെ പാല്‍ വിറ്റു ജീവിതപ്രാരബ്ദങ്ങള്‍ അലിയിച്ചു കളയാന്‍ കാത്തിരിക്കുന്ന കുടുംബം! പക്ഷേ വായനക്കാരനു ആ കഷ്ടപ്പാട്‌ അനുഭവപ്പെടുന്നില്ല. അവര്‍ ഓരോ സന്ദര്‍ഭവും ആനന്ദതൊദെ വായിച്ചു മുന്നോട്ട്‌ പോകുന്നു. ഒരു പക്ഷേ ജീവിതത്തിലെ സമാന സന്ദര്‍ഭങ്ങള്‍ ലഖൂകരിച്ചു കാണാന്‍ വായനക്കാരനെ അതു സഹായിച്ചേക്കാം. ഇത്രമാത്രം മനസ്സിനെ ആശ്വസിപ്പിക്കുകയും കാരൂണ്ഞതോടെ നോക്കി കാണാനും കഴിയുന്ന കൃതികള്‍ മലയാളത്തിനു സമ്മാനിച്ച കഥാകാരന്മാര്‍ വളരെ വിരളം. തന്റെ സ്വകാര്യ ജീവിതത്തിലും ആഗ്രഹങ്ങളോട്‌ അദ്ദേഹം മമത കാണിച്ചിട്ടില്ല. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും തൃപ്തിയോടെ തള്ളി നീക്കി. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം ദുരിതാപൂര്‍ണമായ ജീവിതത്തെ തമാശയോടെ നോക്കി തൂലിക ചലിപ്പിക്കാന്‍ അദ്ദേഹത്തിന് സാതിച്ചത്‌. നന്മയും സ്നേഹവും നിറഞ്ഞ ജീവിതത്തിനു പ്രചോദനം നല്‍കാന്‍ കഴിയുന്ന ബഷീര്‍ കൃതികള്‍ പോലുള്ള കൃതികള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

1 comment:

  1. മിക്ക ബഷീർ കഥകളുടേയും മേമ്പൊടി നർമ്മം ആണേലും അവ കൈകാര്യം ചെയ്യുന്നത് കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് . നന്നായിരിക്കുന്നു . തുടർന്നും എഴുതുക

    ReplyDelete